Story Dated: Sunday, March 1, 2015 02:54
തിരുവനന്തപുരം: തിരുവനന്തപുരം ബാറിലെ അഭിഭാഷകര്‍ ഇന്നലെ കോടതി ബഹിഷ്‌കരിച്ച് കോടതിവളപ്പില്‍ പ്രകടനം നടത്തി. ബാറിലെ അഭിഭാഷകനും തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പറുമായ എസ്. ശങ്കരന്‍കുട്ടിയെ മണ്ണന്തല പ്രിന്‍സിപ്പല്‍ എസ്.ഐ യും സംഘവും വാഹനപരിശോധനക്കിടെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു കോടതി ബഹിഷ്‌ക്കരണവും പ്രകടനവും. മണ്ണന്തലക്കു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ഇതേപ്പറ്റി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാജഡ്‌ജിക്കും പരാതിനല്‍കിയിട്ടുണ്ട്. ഇതിനുമുമ്പും ഈ എസ്.ഐയുടെ പേരില്‍ പലവിധ പരാതികളും ഉണ്ടായിട്ടുണ്ട്.ഡി.ജി.പിയുടെ സര്‍ക്കുലര്‍ പ്രകാരം പോലീസ് സ്‌റ്റേഷനില്‍ ജിയോളജി വകുപ്പ് എത്തിച്ച മണല്‍ ലോറി കൊണ്ടുവന്ന ഉദ്യോഗസ്‌ഥരെ കൈയേറ്റം ചെയ്‌തെന്ന പരാതിയിലും എസ്.ഐ. വിവാദത്തില്‍പ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT