121

Powered By Blogger

Saturday, 28 February 2015

മുങ്ങി നടന്ന വാറന്റ്‌ പ്രതികളില്‍ രാഷ്‌ട്രീയ നേതാക്കളും: പോലീസിന്റെ ഓപ്പറേഷന്‍ സുരക്ഷ: 93 പേര്‍ അറസ്‌റ്റിലായി











Story Dated: Saturday, February 28, 2015 03:42


കല്‍പ്പറ്റ: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പോലീസ്‌ നടത്തിയ പ്രത്യേക നീക്കത്തില്‍ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി ജാമ്യമില്ലാ വാറണ്ട്‌ പ്രതികളടക്കം 32 കുറ്റവാളികളെ അറസ്‌റ്റ് ചെയ്‌തു. തിരുനെല്ലി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കോണ്‍ഗ്രസ്‌ നേതാക്കളും ഇതില്‍ ഉള്‍പ്പെടും. വിവിധ കേസുകളിലായി കോടതി അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ച ഇവര്‍ പരസ്യമായി വിലസുകയായിരുന്നു. ഒടുവില്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തതിനെ തുടര്‍ന്ന്‌ ഇവര്‍ പോലീസിനെതിരേ തിരിഞ്ഞു. അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ തിരുനെല്ലി പോലീസ്‌ സ്‌റ്റേഷനു സമീപം ഒരു സംഘം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുദ്രാവാക്യം വിളിച്ചിരുന്നു. എസ്‌.ഐ. അടക്കമുള്ളവരെ സ്‌ഥലം മാറ്റുമെന്നാണ്‌ അറസ്‌റ്റിലായ നേതാക്കളുടെ ഭീഷണി. 24ന്‌ തുടങ്ങിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ജില്ലയില്‍ നിന്ന്‌ 93 പേരെ അറസ്‌റ്റ് ചെയ്‌തതായും ഡ്രൈവ്‌ തുടരുമെന്നും ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.










from kerala news edited

via IFTTT

Related Posts:

  • പൊടിക്കാറ്റ് തുടരുന്നു; കല്‍ബ കോര്‍ണിഷില്‍ വെള്ളം കയറി പൊടിക്കാറ്റ് തുടരുന്നു; കല്‍ബ കോര്‍ണിഷില്‍ വെള്ളം കയറിPosted on: 22 Feb 2015 * കോര്‍ണിഷ് റോഡ് മണിക്കൂറുകളോളം അടച്ചിട്ടു* താപനില താഴ്ന്നു* ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യതദുബായ്: ശനിയാഴ്ചയും രാജ്യമെങ്ങും പൊടിക്കാറ്റ് … Read More
  • ബജറ്റ് നാളില്‍ ഓഹരിവിപണി പ്രവര്‍ത്തിക്കും ബജറ്റ് നാളില്‍ ഓഹരിവിപണി പ്രവര്‍ത്തിക്കുംന്യൂഡല്‍ഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന ഫിബ്രവരി 28 ശനിയാഴ്ച രാജ്യത്തെ ഓഹരി വിപണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയന്ത്രണസമിതിയായ സെബി അനുമതി നല്‍കി.സാധാരണ ശനിയാഴ്ച ഓഹരിവിപണികള്‍ക്… Read More
  • കുടുംബപ്രാര്‍ഥന കുടുംബപ്രാര്‍ഥനPosted on: 22 Feb 2015 ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി. കിങ്‌സ് വെ ക്യാമ്പ് ശാഖയുടെ പ്രതിമാസ കുടുംബപ്രാര്‍ഥന ഞായറാഴ്ച വൈകീട്ട് നാലരയ്ക്ക് സന്ത് നഗര്‍ പെപ്‌സി റോഡിലെ ഹരിത് വിഹാര്‍ സി വണ്‍ 20ല്‍ നടക്കും. രാമായണേ… Read More
  • അരങ്ങൊരുങ്ങി; നാടകമത്സരം ഇന്ന്‌ അരങ്ങൊരുങ്ങി; നാടകമത്സരം ഇന്ന്‌Posted on: 22 Feb 2015 ചെന്നൈ: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പ്രവാസി അമച്വര്‍ ദക്ഷിണമേഖല നാടകമത്സരം ഞായറാഴ്ച നടക്കും.ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ 9.30-ന് നടക്കുന്… Read More
  • ഫ്‌ലിപ്കാര്‍ട്ട് നികുതിയടയ്ക്കണമെന്ന നോട്ടീസിലെ തുടര്‍ നടപടിക്ക് സ്റ്റേ ഫ്‌ലിപ്കാര്‍ട്ട് നികുതിയടയ്ക്കണമെന്ന നോട്ടീസിലെ തുടര്‍ നടപടിക്ക് സ്റ്റേകൊച്ചി: ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് വാണിജ്യ നികുതി വകുപ്പ് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടി ഹൈക്കോടതി… Read More