Story Dated: Sunday, March 1, 2015 02:02
കോട്ടയം: പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനു 7.82 കോടിയുടെ ജലനിധി പദ്ധതി. ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന 28 ജലനിധി യൂണിറ്റുകളുടെയും ഒരു മഴവെള്ള സംഭരണി യൂണിറ്റിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു. അഞ്ചു ജലനിധി യൂണിറ്റുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. മഴവെള്ള സംഭരണി യൂണിറ്റ് 21 കുടുംബങ്ങള്‍ക്കാണു നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ 17 സംഭരണികളുടെ നിര്‍മ്മാണവും പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ തുളസീധരന്‍ പറഞ്ഞു.
എഴുപത്തഞ്ച് ശതമാനം ജലനിധി ഫണ്ടും പതിനഞ്ച് ശതമാനം പഞ്ചായത്ത് വിഹിതവുമാണ് നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്. ചാന്നാനിക്കാട്, കുഴിമറ്റം, പനച്ചിക്കാട്, ചോഴിയക്കാട് എന്നീ വാര്‍ഡുകളില്‍ രണ്ടു വീതം ജലനിധി യൂണിറ്റുകളും മറ്റു വാര്‍ഡുകളില്‍ ഓരോന്നു വീതവുമാണു നിര്‍മ്മാണം പുരോഗമിക്കുന്നത്. ജലനിധി പ്രവര്‍ത്തന സജ്‌ജമാകുന്നതോടെ പഞ്ചായത്തിലെ 2625 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും.
from kerala news edited
via IFTTT