മയക്ക് മരുന്ന് ഉപയോഗം : നഴ്‌സ് കുറ്റം നിഷേധിച്ചു
Posted on: 01 Mar 2015
അബുദാബി: മയക്ക് മരുന്ന് ഉപയോഗിച്ചതിന് ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ നഴ്‌സ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം കേസ് ക്രിമിനല്‍ കോടതി വിചാരണയ്‌ക്കെടുത്തു.
ആസ്പത്രിയില്‍ വെച്ച് വിളര്‍ച്ചയും ശക്തമായ ശ്വാസം മുട്ടലും കാരണം അവശനിലയിലായ നഴ്‌സിനെ സഹപ്രവര്‍ത്തകര്‍ പരിചരിക്കുന്നതിനിടയിലാണ് രണ്ട് സിറിഞ്ചും നിരോധിക്കപ്പെട്ട മരുന്നും സമീപത്തുനിന്ന് കണ്ടെത്തിയത്. ആസ്പത്രി അധികൃതര്‍ ഇത് നിയമോപദേഷ്ടാവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ രണ്ട് സിറിഞ്ചുകള്‍ കൂടി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ നഴ്‌സ് കുറ്റം നിഷേധിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയാണ് പോലീസ് അറസ്റ്റും അന്വേഷണവും നടന്നിട്ടുള്ളതെന്നും രണ്ട് സിറിഞ്ചുകള്‍ കണ്ടെത്തിയത് മാത്രമാണ് നിലനില്‍ക്കുന്ന കുറ്റമെന്നും പ്രതിഭാഗം വക്കീല്‍ ആരോപിച്ചു.
from kerala news edited
via IFTTT