121

Powered By Blogger

Saturday, 28 February 2015

സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണ ക്യാമ്പ്‌ സംഘടിപ്പിക്കും











Story Dated: Saturday, February 28, 2015 03:42


കല്‍പ്പറ്റ: ജില്ലിയിലെ ചെറുകിട തേയില കര്‍ഷകരുടെ ടീബോര്‍ഡ്‌ രജിസ്‌ട്രേഷന്‍ സൂക്ഷ്‌മ പരിശോധന നടത്തി. സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണം ചെയ്യുന്നതിനായി താലൂക്ക്‌ അടിസ്‌ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മാര്‍ച്ച്‌ രണ്ട്‌ മൂന്ന്‌ തീയ്യതികളില്‍ മാനന്തവാടി ടീബോര്‍ഡ്‌ ഓഫീസിലും, നാലിന്‌ വൈത്തി വൈ.എം.സി.എയിലും, അഞ്ചിന്‌ ബത്തേരി ചീരാലിലും, ആറിന്‌ ചുള്ളിയോട്‌, ചൂരല്‍മല, ഏഴിന്‌ പേര്യയ പീക്ക്‌ ടീ ഫാക്‌ടറി എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ടീ ബോര്‍ഡ്‌ നടപ്പാക്കുന്ന വിവിധ സബ്‌സിഡി സ്‌കീമുകളില്‍ നിന്ന്‌ പരമാവധി ആനൂകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുതിനും തേയിലയുടെ സ്രോതസ്സ്‌ തിരിച്ചറിയുന്നതിനുമായാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. രാജ്യത്തെ തേയിലയുടെ ഉത്‌പാദന വിപണന- വിതരണ ശൃംഖല ശക്‌തിപ്പെടുന്നതിനും നിരോധിക്കപ്പെട്ട കീടനാശിനികളുടെ ഉപയോഗം തടഞ്ഞ്‌ അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ത്യന്‍ തേയിലക്ക്‌ വിപണി മൂല്യം ഉയര്‍ത്തുന്നതിനും വേണ്ടി ടീബോര്‍ഡ്‌ നടപ്പിലാക്കുന്ന പ്ലാന്റ്‌ പ്ര?ട്ടക്ഷന്‍ കോഡിന്റെ ഭാഗമാണ്‌ പദ്ധതി. ടീബോര്‍ഡില്‍ അംഗത്വമുളളവര്‍ക്ക്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ നല്‍കുന്നതോടൊപ്പം പുതുതായി രജിസ്‌റ്റര്‍ ചെയ്യാനുളള സൗകര്യവുമുണ്ടായിരിക്കും. പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, റേഷന്‍കാര്‍ഡ്‌, ദേശസാല്‍കൃത ബാങ്ക്‌ പാസ്സ്‌ ബുക്ക്‌, ഭൂവുടമസ്‌ഥാവകാശം സംബന്ധിച്ച രേഖകള്‍, എസ്‌.സി സര്‍ട്ടിഫിക്കറ്റ്‌, ഐഡന്റിറ്റി കാര്‍ഡ്‌ എന്നിവ സഹിതം ക്യാമ്പില്‍ ഹാജരാകണം. ഫോണ്‍: 09487041052, 9447356871, 9446363530, 9495143397.










from kerala news edited

via IFTTT