121

Powered By Blogger

Saturday, 28 February 2015

ഇടവ സ്‌റ്റേഷന്‍ കരാറിന്‌ നല്‍കാന്‍ നീക്കം











Story Dated: Saturday, February 28, 2015 07:39


വര്‍ക്കല: ആക്ഷന്‍ കൗണ്‍സിലും ഗ്രാമപഞ്ചായത്തും നിര്‍ജീവമായതോടെ ഇടവ റെയില്‍വേ സ്‌റ്റേഷനെ കരാറുകാരുടെ കൈയില്‍ എത്തിക്കാനുള്ള നീക്കം അവസാന ഘട്ടത്തിലെത്തി. ദിവസങ്ങള്‍ക്കുള്ളില്‍ റെയില്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും സ്‌റ്റേഷനെ ഹാള്‍ട്ട്‌ സ്‌റ്റേഷനാക്കി മാറ്റുകയും ചെയ്യും. മാര്‍ച്ച്‌ ആദ്യവാരത്തോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം കരാറുകാരന്റെ അധീനതയിലാകും. കഴിഞ്ഞ ആഴ്‌ച കരാറ്‌ നല്‍കാനായി റെയില്‍വേ നടത്തിയ നറുക്കെടുപ്പില്‍ ഇടവ സ്വദേശികളായ നാലുപേര്‍ പങ്കെടുത്തിരുന്നു.


അതില്‍ വെണ്‍കുളം സ്വദേശിനിക്കാണ്‌ നറുക്ക്‌ വീണത്‌. ഇവര്‍ക്ക്‌ കരാര്‍ നല്‍കിക്കൊണ്ട്‌ റെയില്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തു. പ്രിന്റ്‌ ചെയ്‌ത ടിക്കറ്റ്‌ ലഭിച്ചാലുടന്‍ കരാറുകാരനെ താക്കോല്‍ ഏല്‍പിച്ച്‌ ഇടവ സ്‌റ്റേഷനെ റെയില്‍വേ പൂര്‍ണമായും കൈയൊഴിയും. രണ്ടുവര്‍ഷം മുമ്പ്‌ ഇടവ ഗ്രാപഞ്ചായത്തിലെ കാപ്പില്‍ സ്‌റ്റേഷനും ഇത്തരത്തില്‍ കരാറുകാരന്‌ കൈമാറിയിരുന്നു.










from kerala news edited

via IFTTT