121

Powered By Blogger

Saturday, 28 February 2015

രാജന്‍ വധ ശ്രമകേസ്‌: പ്രധാന പ്രതി ഓപ്പറേഷന്‍ സുരക്ഷയിലും പിടിയിലായില്ല











Story Dated: Saturday, February 28, 2015 07:39


കിളിമാനൂര്‍: കിളിമാനൂര്‍ മംഗളം ലേഖകന്‍ എസ്‌. രാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും സൂത്രധാരനുമായ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ ഓപ്പറേഷന്‍ സുരക്ഷയിലും പോലീസിന്‌ പിടികൂടാനായില്ല. കോണ്‍ഗ്രസ്‌ നേതാക്കളുടെ സംരക്ഷണയിലായതു കൊണ്ടാണ്‌ പ്രതിയെ പിടികൂടാന്‍. കഴിയാത്തതെന്നാണ്‌ പോലീസ്‌ ഭാഷ്യം. രാജനെ വധിക്കാന്‍ 2014 ജനുവരി 19നാണ്‌ ശ്രമം നടന്നത്‌.


ലോക്കല്‍ പോലീസിന്റെ അന്വേഷണം നിലച്ചതിനെ തുടര്‍ന്നാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തത്‌. പ്രധാനപ്രതികളെ ഒഴിവാക്കാന്‍ ഉന്നതതലങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിനിടെയാണ്‌ ഒന്നാംപ്രതി പൊന്നി മോഹനനും മൂന്നാം പ്രതി ജോസും അറസ്‌റ്റിലായത്‌. എന്നാല്‍ രണ്ടാംപ്രതി ഒരു മാസമായി ഒളിവിലാണ്‌.










from kerala news edited

via IFTTT