Story Dated: Saturday, February 28, 2015 07:39
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെ 111കോടി രൂപയുടെ മൂന്നു പദ്ധതികള്‍ക്ക് പ്രാഥമിക അംഗീകാരം. സംസ്‌ഥാന സര്‍ക്കാരിന്റെ അര്‍ബന്‍ 2020 പദ്ധതിപ്രകാരം സംയോജിത ഡ്രെയിനേജ് സംവിധാനം, വികേന്ദ്രീകൃത മാലിന്യ ജലസംസ്‌ക്കരണ പ്ലാന്റുകളുടെ ശൃംഖല, ബൈപ്പാസ് റോഡ്, എന്‍.എച്ച്. റോഡ് എന്നീ പദ്ധതികള്‍ക്കാണ് പ്രാഥമിക അംഗീകാരം. മലിനജല സംസ്‌ക്കരണ പ്ലാന്റുകളുടെ ശൃംഖലയിലൂടെ മലിനജലം ശുദ്ധീകരിക്കാന്‍ കഴിയും. ഭൂമിക്കടിയില്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് നഗരസഭാതിര്‍ത്തിയില്‍ മൂന്നിടങ്ങളില്‍ സ്‌ഥാപിക്കും.
പ്ലാന്റിന് മുകളില്‍ ഷോപ്പിംഗ് കോംപ്ലക്‌സോ, കെട്ടിടങ്ങളോ നിര്‍മ്മിക്കും. മന്ത്രി മഞ്ഞളാംകുഴി അലി അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ആറ്റിങ്ങല്‍ നഗരസഭയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി സംബന്ധിച്ച പ്രോജക്‌ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. പ്രോജക്‌ട് റിപ്പോര്‍ട്ടുകളിലെ വീഴ്‌ച ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹായത്തോടെ ഇന്ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലെ പ്രഗത്ഭരുടെ പങ്കാളിത്തത്തോടെയാണ് ശില്‍പശാല. കെ.എസ്.യു.ഡി.പി, കെ.ഐ.ടി.സി. ഒ തുടങ്ങിയവയുടെ പ്രതിനിധികള്‍, ശില്‍പശാലയില്‍ പങ്കെടുക്കും. ശില്‍പശാല അഡ്വ. ബി. സത്യന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. കുമാരി അദ്ധ്യക്ഷതവഹിക്കും.
from kerala news edited
via IFTTT