Story Dated: Sunday, March 1, 2015 02:54
ശ്രീകാര്യം: ശ്രീകാര്യം ജംഗ്‌ഷനില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പയ്യന്‍സ് മെന്‍സ് വെയര്‍ എന്ന കടയില്‍ മോഷണം. വെള്ളിയാഴ്‌ച രാത്രി കടയുടെ ആസ്‌ബസ്‌റ്റോസ് മേല്‍ക്കൂര പൊളിച്ച് വായു നിര്‍ഗമന വാള്‍ ഫാന്‍ ഇളക്കിയാണ് കടക്കുള്ളില്‍ ഇറങ്ങിയത്. ജീന്‍സ് പാന്റ്‌സ്, ഷര്‍ട്ട്, ടി ഷര്‍ട്ട്, ബര്‍മുഡ, സ്‌പ്രേകള്‍, സണ്‍ ഗ്ലാസ് എന്നിവയാണ് മോഷ്‌ടിച്ചത്. മൂവായിരം രൂപയും മോഷ്‌ടാക്കള്‍ അപഹരിച്ചു.
നാല്‍പ്പതിനായിരം രൂപയുടെ നഷ്‌ടമുണ്ടായതായി കടയുടമ പറഞ്ഞു. ശനിയാഴ്‌ച രാവിലെ 10 ന് കട തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. ശ്രീകാര്യം പോലീസ് സ്‌ഥലത്തെത്തി കേസെടുത്തു. ഫിംഗര്‍ പ്രിന്റ് വിദഗ്‌ധരും സ്‌ഥലത്തുവന്നു വിവരങ്ങള്‍ ശേഖരിച്ചു.
from kerala news edited
via IFTTT