Story Dated: Saturday, February 28, 2015 09:03
സേലം: സത്യസന്ധത തെളിയിക്കാന്‍ മൂന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ വക അഗ്നി പരീക്ഷണം. കാണാതായ പണം തങ്ങള്‍ എടുത്തിട്ടില്ലെന്ന പെണ്‍കുട്ടികളുടെ വാദം സത്യമാണോ എന്ന് പരീക്ഷിക്കാനാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇവരുടെ കൈയില്‍ കര്‍പ്പൂരം കത്തിച്ചുവച്ചത്. സേലത്തെ അദിദ്രവിഹാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.
സ്‌കൂള്‍ ഹോസ്‌റ്റലിലെ സിനിയര്‍ വിദ്യാര്‍ത്ഥിനികളുടെ മുറിയില്‍ നിന്നു 150 രൂപ നഷ്‌ടപ്പെട്ടതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളുടെ പണമാണ് നഷ്‌ടപ്പെട്ടത്. തുടര്‍ന്ന് പണം അടുത്ത മുറിയിലെ താമസക്കാരായ മൂന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ മോഷ്‌ടിച്ചുവെന്ന് ആരോപിച്ചു പെണ്‍കുട്ടികള്‍ രംഗത്തുവന്നു. എന്നാല്‍ പണം തങ്ങള്‍ എടുത്തിട്ടില്ലെന്ന വാദത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനികളും ഉറച്ചുനിന്നു. ഇതോടെയാണ് കൈയില്‍ കര്‍പ്പൂരം കത്തിച്ചു ശപഥം ചെയ്യാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടത്.
വിവരം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അറിഞ്ഞതോടെയാണ് സംഭവം പുറത്തായത്. കൈയില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടികളെ പിന്നീട് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതി സ്വീകരിച്ച അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്‌റ്റലിന്റെ ഉത്തരവാദിത്തമുള്ള ഹെഡ്‌മാസ്‌റ്റര്‍ക്ക് എതിരെ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. ഹോസ്‌റ്റലില്‍ വാര്‍ഡനെ നിയമിക്കാത്തതിനും ഹെഡ്‌മാസ്‌റ്റര്‍ നടപടി നേരിടും.
from kerala news edited
via IFTTT