121

Powered By Blogger

Saturday, 28 February 2015

ജന്തുജന്യ രോഗങ്ങളും വന്യമൃഗ ശല്യവും തടയണം











Story Dated: Saturday, February 28, 2015 03:42


mangalam malayalam online newspaper

ബത്തേരി: വന്യമൃഗങ്ങളുടെ ആക്രമണവും ജന്തുജന്യ രോഗങ്ങളും തടയാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന്‌ എന്‍.ജി.ഒ. യൂണിയന്‍ ബത്തേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി ജീവനും സ്വത്തും നശിപ്പിക്കുന്നത്‌ നിത്യ സംഭവമായിരിക്കുകയാണ്‌. ആനയും കുരങ്ങും മാനുമായിരുന്നു

പ്രധാനമായും ജനങ്ങള്‍ക്ക്‌ പ്രയാസം സൃഷ്‌ടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കടുവകളുടെ ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്‌. ശാശ്വത പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. വനസംരക്ഷണത്തില്‍ ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാനും ജനങ്ങളുടെ പങ്കാളിത്തത്തോടെ വനസംക്ഷണം ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ്‌ വാച്ചര്‍മാരുള്‍പ്പടെയുള്ളവര്‍ വനത്തിനകത്ത്‌ നിത്യേന ജോലി ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ മാരകമായ ജന്തുജന്യ രോഗങ്ങളും ആദ്യം ഇവരെ ബാധിക്കുന്ന സാഹചര്യം ഉണ്ടാവുന്നു. ജന്തുജന്യ രോഗങ്ങളില്‍നിന്ന്‌ വനം വകുപ്പുദ്യോഗസ്‌ഥരേയും ജനത്തേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണം.

സമ്മേളനം സംസ്‌ഥാന കമ്മിറ്റി അംഗം കെ.എം. അജിത്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ആര്‍. ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. ടി.ബി. സന്തോഷ്‌ റിപ്പോര്‍ട്ടും പി.ആര്‍. പ്രസന്നകുമാര്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു. കെ.എം. റോയ്‌, ടി.കെ. സുരേഷ്‌, പി.കെ. മുഹമ്മദ്‌ ബഷീര്‍, എം.അജിലേഷ്‌, പി.കെ. ഷീബ, തോമസ്‌ ജോര്‍ജ്‌, വി.കെ. മനോജ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.എന്‍. ബാലകൃഷ്‌ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: സി.ആര്‍. ശ്രീനിവാസന്‍ (പ്രസിഡന്റ്‌), സി.എന്‍. ബാലകൃഷ്‌ണന്‍, മേരി മാര്‍ക്കോസ്‌ (വൈസ്‌ പ്രസിഡന്റുമാര്‍) ടി.ബി. സന്തോഷ്‌ (സെക്രട്ടറി), കെ.എം. റോയ്‌, പി.ആര്‍. പ്രസന്നകുമാര്‍ (ജോയിന്റ്‌

സെക്രട്ടറിമാര്‍), എം.കെ. ശോഭന (ട്രഷറര്‍), പി.ലീലാമണി (വനിതാ സബ്‌കമ്മിറ്റി കണ്‍വീനര്‍).










from kerala news edited

via IFTTT