Story Dated: Sunday, March 1, 2015 08:40
ജമ്മു: ഏകദേശം 49 ദിവസത്തെ ഗവര്‍ണര്‍ ഭരണം അവസാനിപ്പിച്ച് ജമ്മുകശ്‌മീരില്‍ പി.ഡി.പി. യും ബി.ജെ.പി.യും കൂട്ടുകക്ഷി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഫ്‌തി മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി.ബി.ജെ.പി. സര്‍ക്കാര്‍ ഞായറാഴ്‌ച സത്യ പ്രതിജ്‌ഞ ചെയ്യും. ഇതാദ്യമായിട്ടാണ് കശ്‌മീര്‍ സര്‍ക്കാരിന് ബിജെപി പിന്തുണ നല്‍കേണ്ടി വന്നിരിക്കുന്നത്.
ജമ്മു സര്‍വകലാശാലയിലെ ജനറല്‍ സരോവര്‍ സിങ് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്‌ഞ. മുഫ്‌തി മുഹമ്മദിനൊപ്പം 12 പിഡിപിക്കാരും സത്യപ്രതിജ്‌ഞ ചെയ്യും. പിഡിപിയുടെ 13 പേരും ബിജെപിയുടെ 12 ഉം ഉള്‍പ്പെടെ 25 അംഗ മന്ത്രിസഭയാണ് കശ്‌മീരില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ബി.ജെ.പി നേതാവ് നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയാവുമെന്നാണ് സൂചന.
സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്ധ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ പങ്കെടുക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി എത്തുന്നതിനാല്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പടുത്തിയിട്ടുള്ളത്. സ്‌പെഷല്‍ പ്ര?ട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി.) ഒരു യൂണിറ്റ് കശ്‌മീരില്‍ എത്തിയിട്ടുണ്ട്. സുരക്ഷ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശനിയാഴ്‌ച ഉന്നതതലയോഗം ചേര്‍ന്നു.
തെരഞ്ഞെടുപ്പില്‍ 28 സീറ്റുമായി ഒന്നാം സ്‌ഥാനത്ത് എത്തിയത് പിഡിപി ആയിരുന്നു. ബിജെപി 25 സീറ്റ് നേടി. കോണ്‍ഗ്രസിനും അനുബന്ധ പാര്‍ട്ടികള്‍ക്കും ലഭിച്ചത് 15 ൂം 12 ും സീറ്റുകളായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ എന്‍. വോറ സയീദിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതുമിനിമം പരിപാടിയും ചടങ്ങില്‍ പുറത്തിറക്കിയേക്കും.
from kerala news edited
via IFTTT