121

Powered By Blogger

Saturday, 28 February 2015

ചരിത്രത്തിലേക്ക്‌ വാതില്‍ തുറന്ന്‌ നാണയ പ്രദര്‍ശനം











Story Dated: Saturday, February 28, 2015 03:34


കോഴിക്കോട്‌: കാലിക്കറ്റ്‌ ന്യൂമിസ്‌മാറ്റിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂബിലി ഹാളില്‍ നാണയപ്രദര്‍ശനം തുടങ്ങി. 25 പൈസ നാണയങ്ങള്‍ കൊണ്ടു തീര്‍ത്ത ഗാന്ധിജിയുടെ ചിത്രമാണ്‌ പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം. ഗാന്ധിജിയുടെ സ്‌മരണാര്‍ഥം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ജോലിക്കാരനായ അനില്‍കുമാറാണ്‌ ഗാന്ധിജിക്കു നാണയങ്ങള്‍ കൊണ്ടു ജീവന്‍ നല്‍കിയത്‌.മരം കൊണ്ടുള്ള ചൈനീസ്‌ പണം, റോമന്‍ സില്‍വര്‍ കോയിന്‍, ഇറാന്‍ നാണയം, ആഫ്രിക്കന്‍ മാനില എന്ന ആഫ്രിക്കന്‍ നാണയം,


ആത്മാവുള്ള നാണയം, റഷ്യയും, അമേരിക്കയും സംയുക്‌തമായി നിര്‍മിച്ച മിസൈല്‍ മെറ്റല്‍ നാണയം ചൈനയിലെ മുള കൊണ്ടുള്ള നാണയം, രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാന്റെ ഫൈബര്‍ നാണയം തുടങ്ങി ലോകത്തിലെ അത്യപൂര്‍വമായ നാണയങ്ങളെല്ലാം പ്രദര്‍ശനത്തിലുണ്ട്‌.


പ്രദര്‍ശനത്തിലെ ഓരോ നാണയങ്ങളും രാജവാഴ്‌ചയുടെയും കോളനി അധീശത്വത്തിന്റെയും കഥകള്‍ പറയുന്നവയാണ്‌. പ്രദര്‍ശനം മേയര്‍ പ്രഫ. എ.കെ പ്രേമജം ഉദ്‌ഘാടനം ചെയ്‌തു. കാലിക്കറ്റ്‌ ന്യൂമിസ്‌മാറ്റിക്‌സ് സൊസൈറ്റിയുടെ ആറ്‌ മുതിര്‍ന്ന അംഗങ്ങളെ മേയര്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. കെ.സൂരജ്‌, സുരേന്ദ്രറാവു, കമാല്‍ വരദൂര്‍, പ്രഫ.എം.സി വസിഷ്‌ഠ്, കെ.ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT